പ്രവാസി തണൽ പദ്ധതി HOW TO APPLY FOR NORKA PRAVASI THANAL SCHEME

കോവിഡ് 19 മൂലം  തിരിച്ചെത്തിയ പ്രവാസിയുടെ കുടുംബങ്ങളുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കുന്നതിന് അവരുടെ അവിവാഹിതരായ പെണ്മക്കൾക്ക് നോർക്ക റൂട്ട്സ് മുഖാന്തിരം 25000 രൂപ ഒറ്റത്തവണയായി നൽകുന്ന ധനസഹായം പദ്ധതിയാണ് പ്രവാസി തണൽ.



  • കോവിഡ് മൂലം മരണപ്പെട്ട പ്രവാസി/തിരികെയെത്തിയ പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കൾക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ധനസഹായത്തിനായി www.norkaroots.org    എന്ന    വെബ്‌സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു, new registration ഓപ്ഷൻ തെരഞ്ഞെടുത്തു ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്
  • അപേക്ഷ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ
  • പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കോവിഡ് 19 മൂലംമരണപ്പെട്ട പ്രവാസി/തിരികെയെത്തിയ പ്രവാസിയുടെയോ അവിവാഹിതയായ മകൾക്കാണ്. അപേക്ഷകയുടെ വാർഷിക വരുമാനം 150000 രൂപയോ അതിനു താഴെയോ ആയിരിക്കണം.


  • മരണപ്പെട്ട പ്രവാസിയുടെയോ/ തിരികെയെത്തിയ പ്രവാസിയുടെയോ മകളായിരിക്കണം അപേക്ഷിക്കേണ്ടത്
  • അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ യാതൊരുവിധ തെറ്റുകളും വരുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം
  • അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
  • മരണപ്പെട്ട രക്ഷാകർത്താവിന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്
  • രക്ഷാകർത്താവിന്റെ മരണസർട്ടിഫിക്കറ്റ്
  • കോവിഡ് മരണം സ്ഥിതീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
  • അപേക്ഷകയുടെ ആധാർ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്/ വില്ലജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്
  • 18 വയസിന് മുകളിലുള്ളവർ,  അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
  • അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക്.


  • മരണപ്പെട്ട വ്യക്തിയുമായി ബന്ധം തെളിയുക്കന്നതിന് എസ് എസ് എൽ സി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയേണ്ടതാണ്
  • ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക 
  • രേഖകൾ pdf ആയോ jpeg ആയോ അപ്‌ലോഡ് ചെയ്യാവുന്നതാണ്
  • രേഖകൾ സമർപ്പിക്കേണ്ട ഫീൽഡുകളിൽ star മാർക്ക് (*) കാണുന്നവയിൽ നിർബന്ധമായും അതാതു രേഖകൾ അപ്‌ലോഡ് ചെയേണ്ടതാണ്
  • അപേക്ഷ സമർപ്പിക്കുമ്പോൾ SMS മുഖാന്തിരം രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. തുടർന്നുള്ള അന്വേഷണങ്ങൾക്ക് പ്രസ്തുത രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.
  • Login ID ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും
  • കൂടുതൽ വിവരങ്ങൾക്ക്  നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ  (1800 425 3939) ബന്ധപ്പെടാവുന്നതാണ്.
FAQ

  • എന്താണ് പ്രവാസി തണൽ
കോവിഡ് മൂലം മരണപ്പെട്ട പ്രവാസി/തിരികെയെത്തിയ പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കൾക്ക് നൽകുന്ന ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് പ്രവാസി തണൽ

  • പ്രവാസി തണൽ പദ്ധതിയിലൂടെ വിതരണം ചെയുന്ന ധനസഹായ തുക എത്ര?
      25000/- രൂപ

  • അപേക്ഷകയുടെ രക്ഷിതാവിന്റെ മരണകാരണം എന്തായിരിക്കണം?
      മരണം കോവിഡ് മൂലമായിരിക്കണം

  • പ്രവാസിയുടെയോ  തിരിച്ചെത്തിയ പ്രവാസിയുടെയോ മരണകാരണം കോവിഡ് മൂലം അല്ല എങ്കിൽ ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണോ?
      ഇല്ല

  • പ്രസ്തുത പ്രസ്തുത പദ്ധതിയിൽ അപേക്ഷിക്കേണ്ട വിധം
ധനസഹായത്തിനായി www.norkaroots.org    എന്ന    വെബ്‌സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു, new registration ഓപ്ഷൻ തെരഞ്ഞെടുത്തു ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്

  • ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത് ആരാണ്?
കോവിഡ് 19 മൂലം മരണപ്പെട്ട പ്രവാസിയുടെയോ തിരികെയെത്തിയ പ്രവാസിയുടെയോ മകളായിരിക്കണം അപേക്ഷിക്കേണ്ടത്.

  • പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് ആർക്കാണ്?
1. കോവിഡ് 19 മൂലം മരണപ്പെട്ട പ്രവാസി/തിരികെയെത്തിയ പ്രവാസിയുടെയോ അവിവാഹിതയായ മകൾക്ക്

2. കുടുംബത്തിന്റെ വാർഷിക വരുമാനം 150000 രൂപയോ അതിനു താഴെയോ ആയിരിക്കണം

  • ധനസഹായം ലഭ്യമാക്കുന്ന രീതി
18 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് സ്ഥിരനിക്ഷേപമായും 18 വയസിന് മുകളിലുള്ളവർക്ക് ധനസഹായമായും ലഭിക്കും.

  • അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
  1. മരണപ്പെട്ട രക്ഷാകർത്താവിന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്
  2. രക്ഷാകർത്താവിന്റെ മരണസർട്ടിഫിക്കറ്റ്
  3. കോവിഡ് മരണം സ്ഥിതീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
  4. അപേക്ഷകയുടെ ആധാർ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്/ വില്ലജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്
  5. 18 വയസിന് മുകളിലുള്ളവർ,  അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
  6. അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക്
 

  • ധനസഹായ തുക ലഭ്യമാക്കുന്നതിന് സേവിങ്സ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണോ?
അതെ. സേവിങ്സ് ബാങ്ക് അക്കൗണ്ട് മുഖാന്തിരം മാത്രമാണ് ധനസഹായ തുക വിതരണം ചെയുന്നത്

  • ഏത് ഫോർമാറ്റിലാണ് രേഖകൾ സമർപ്പിക്കേണ്ടത്?
PDF അല്ലെങ്കിൽ JPEG ഫോർമാറ്റിൽ രേഖകൾ സമർപ്പിക്കാം

  • നിരസിക്കുന്ന അപേക്ഷകൾ ഏതെല്ലാം ?
  1. പൂർണമല്ലാത്ത അപേക്ഷകൾ
  2. മകൾ അല്ലാതെ മറ്റാരുടെയെങ്കിലും പേരിലുള്ള അപേക്ഷകൾ
  3. ആവശ്യമായ രേഖകൾ സമർപ്പിക്കാതെ അപേക്ഷകൾ
  4. 150000 രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള അപേക്ഷകൾ
 

  • അപേക്ഷ സമർപ്പിക്കുന്ന വ്യക്തിക്ക് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കുമോ?
അപേക്ഷകയുടെ Login ID ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും

3 تعليقات

  1. غير معرف04:31

    തിരിച്ചുവന്ന പ്രവാസിയാണ് എനിക്ക് 3 പെണ്മക്കൾ ഉണ്ട് 3 പേർക്കും അപേക്ഷിക്കാൻ പറ്റുമോ

    ردحذف
  2. ഞാൻ ദുബൈയിൽ വന്നിട്ട് മൂന്ന് മാസമായി.. ജോലി ശരിയായില്ല... ഒരു ജോലി ശരിയാക്കി തരുമോ...
    ഈ നമ്പറിൽ വിളിച്ചാൽ മതി...+971547189652... അബ്ദുൽ ഖാദിർ കാസർകോട്

    ردحذف

إرسال تعليق

أحدث أقدم